Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളി ഉപജില്ലാ ശാസ്ത്രോത്സവം : ചക്കാലക്കൽ എച്ച്.എസ്.എസിന് കിരീടം

17 Oct 2024 10:10 IST

- enlight media

Share News :

കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ ഓവറോൾ ജേതാക്കളായി. എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ രണ്ടാം സ്ഥാനവും, കൂട ത്തായി സെന്റ് മേരീസ് എച്ച്.എ സ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകൾ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻ ഡറി സ്കൂ‌ളിലും, പ്രവൃത്തി പരിചയമേള ഓമശ്ശേരി വിദ്യാപോഷണി എൽ.പി സ്കൂ‌ളിലുമായി നടന്നു. സമാപന ചടങ്ങ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.


വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Follow us on :

More in Related News