Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 20:50 IST
Share News :
മേപ്പയ്യൂർ: നൂറ് കണക്കിന് മനുഷ്യരുടെ ജീവന് വില കല്പിക്കാതെ പുറക്കാമല ഖനനം നടത്താനുള്ള നീക്കത്തിനെതിരെ സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ജനവരി 28 ന് ആർ.ജെ.ഡി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
വൈകീട്ട് 5 മണിക്ക് കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ നടക്കുന്ന "കൈകോർക്കാം പുറക്കാ മലയ്ക്കായ്" എന്ന ബഹുജന കൂട്ടായ്മ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.പ്രമുഖ പരിസ്ഥിതി പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകണ കൺവൻഷൻ നിയോജക മണ്ഡലം പ്രസിഡണ്ട് പി. മോനിഷയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ നിഷാദ് പൊന്നം കണ്ടി, സുനിൽ ഓടയിൽ,സി.സുജിത്, കല്ലോട് ഗോപാലൻ, സി.ഡി. പ്രകാശ്, വി.പി. മോഹനൻ, കൃഷ്ണൻ കീഴലാട്ട് എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായികെ.ലോഹ്യ(ചെയർമാൻ), സുനിൽ ഓടയിൽ ,സി.പി. ഗോപാലൻ, ടി.എം. രാജൻ, ടി.പി.സുനിൽ, പി. ബാലൻ, ബാലകൃഷ്ണൻ കിടാവ് (വൈസ് ചെയർമാൻമാർ) വി.പി.മോഹനൻ (ജന: കൺവീനർ) സി.വിനോദൻ,കെ.എം. ബാലൻ ,കെ. കെ. നിഷിത ,കൃഷ്ണൻ കീഴലാട്ട്, സുരേഷ് ഓടയിൽ,വി.പി. ദാനീഷ്, എൻ.പി. ബിജു,(കൺവീനർമാർ), നിഷാദ് പൊന്നം കണ്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.