Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 20:17 IST
Share News :
ചാവക്കാട്:ചേറ്റുവ ബുസ്താനുൽ ഉലൂം ഹയർസെക്കൻഡറി മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് മദ്രസ പരിസരത്ത് പ്രസിഡന്റ് സുബൈർ വലിയകത്ത് പതാക ഉയർത്തി.ചേറ്റുവയിലെ പലഭാഗങ്ങളിലും മിട്ടായി പോലുള്ള പലവിത മധുരപലഹാരങ്ങളും,ഐസ്ക്രീം,ജ്യൂസ്,മറ്റു മധുര പാനീയങ്ങൾ നൽകി സ്വീകരിച്ചു.ചേറ്റുവ കടവിൽ കടവ് കൂട്ടായിമ ജാതിമതഭേദമെന്യേ എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നബിദിന ഘോഷയാത്രയ്ക്ക് മദ്രസ സെക്രട്ടറി അബ്ദുൽ ജലാൽ,മഹല്ല് പ്രസിഡന്റ് ഉബൈദുള്ള അലി മുസ്‌ലിയാർ,മദ്രസ്സ കമ്മിറ്റി ഭാരവാഹികളായ പി.കെ.മുഹമ്മദ് റാഫി,ഹസ്സൻ വലിയകത്ത്,ആബിദീൻ വലിയകത്ത്,വി.ടി.കമറുദീൻ,വി.എ.അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.നബിദിന റാലി വിവിധയിനം കലാപരിപാടികളുടെ അകമ്പടിയോടെ ചേറ്റുവയിലെ പല ഭാഗങ്ങളിലൂടെയും സഞ്ചരിച്ച് മദ്രസയിൽ സമാപിച്ചു.ശേഷം മദ്രസ ഹാളിൽ മൗലിദ് പാരായണവും,കൂട്ടപ്രാർത്ഥനയും നടന്നു.മൗലിദ് മജിലിസിനും കൂട്ട പ്രാർത്ഥനക്കും ചേറ്റുവ മഹല്ല് ഖത്തീബ് സലിം ഫൈസി,സ്വദർ അലി മുസ്‌ലിയാർ,അബ്ദുറഊഫ് ബാഖവി,വി.ടി.എസ്.പൂക്കോയ തങ്ങൾ,സിദ്ദീഖ് ദാരിമി,അക്ബർ ഉസ്താദ് എന്നിവർ നേതൃത്വം നൽകി.നബിദിന റാലിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും,ജാതിമതഭേദമെന്യേ മുഴുവൻ നാട്ടുകാർക്കും ചേറ്റുവ മദ്രസയിൽ വെച്ച് ഭക്ഷണം വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.