Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 21:19 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ക്ഷേത്രം മേൽശാന്തി കപ്പൂർ കുട്ടമംഗലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നിർമാല്യം,തുടർന്ന് വാക ചാർത്ത്,ഗണപതി ഹോമം,ഉഷ പൂജ,പറ നിറയ്ക്കൽ എന്നിവ നടന്നു.തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രത്തിൽ നിന്നും നാഗഹരിക്കാവ് പൂത്താല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂത്താലം എഴുന്നള്ളിപ്പും,മധ്യാഹ്നപൂജ എന്നിവ നടന്നു.തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരുന്നു.ഉച്ചയ്ക്ക് രണ്ടിന് ചാലിശ്ശേരി ഗൗരിദാസൻ മാരാരുടെ മേളത്തോട് കൂടി തിടമ്പ് എഴുന്നള്ളിപ്പ് നടന്നു,വൈകീട്ട് തിരുവത്ര ദേശകമ്മിറ്റി,തിരുവത ജനമൈത്രി പൂരാഘോഷ്കമ്മിറ്റി,വടക്കുഭാഗം കാളപെരുമ്പടകൂട്ടം,വളയംതോട്,എടക്കഴിയൂർ വടക്കൻസ് ഉത്സവാഘോഷകമ്മിറ്റി വടക്കുഭാഗം എന്നീ ഉത്സവാഘോഷസമിതിയുടെ പൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തി ചേർന്നു.ശ്രീഭൂതബലിക്ക് ശേഷം എടക്കഴിയൂർ ചുക്കുബസാർ ഉത്സവാഘോഷ കമ്മിറ്റിയുടെ ഭസ്‌മക്കാവടി എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തി ചേർന്നു.ദീപാരാധന,നവകം,പഞ്ചഗവ്യം,അത്താഴപൂജ,ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീഭൂതബലി എന്നിവയും,ഡബിൾ തായമ്പകയും ഉണ്ടായി.തുടർന്ന് കലാപരിപാടികൾ,തിടമ്പ് എഴുന്നെള്ളിപ്പും നടന്നു.ക്ഷേത്രഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.എം.തനീഷ്,സെക്രട്ടറി എം.എ.ജനാർദ്ദനൻ,ഖജാൻജി എം.കെ.ഷാജി,വൈസ് പ്രസിഡന്റ്മാരായ പി.ഡി.ജയരാജൻ,ടി.ബി.മണികണ്ഠൻ,ജോയിന്റ് സെക്രട്ടറി വി.ജി.വിജിത്,എൻ.കെ.രമേശൻ തുടങ്ങിയവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.