Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്ത് ആവേശമാക്കി എൽഡിഎഫ് കലാശക്കൊട്ട് '

11 Nov 2024 21:31 IST

UNNICHEKKU .M

Share News :

 മുക്കം:കനത്ത മഴയിലും ആവേശമാക്കി മുക്കത്ത് എൽഡിഎഫ് പ്രവർത്തകരുടെ കലാശക്കൊട്ട് .യുവാക്കളും വനിതകളുമടക്കമുള്ള നൂറുകണക്കിൽ എൽ ഡി എഫ് പ്രവർത്തകർ മുക്കം നഗരത്തിലെ ആലിൻ ചുവടിൽ അണിനിരന്ന് തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ചത്. കലാശ ക്കൊട്ടിൽ മണിക്കൂറുകളോളം മുക്കം നഗരം ആവേശത്തിലാറാടി. തിങ്കളാഴ്ച്ച

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച മഴ തുടരുന്നതിനിടെയാണ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ചിത്രവും അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പു ചിഹ്നമായ അരിവാളും ധാന്യകതിരും ആലേഖനം ചെയ്ത വെള്ള ടീഷർട്ടു ധരിച്ച യുവാക്കൾ ഡി ജെ പാർട്ടിയുടെ അകമ്പടിയോടെ നടത്തിയ ബൈക്കു റാലി അഗസ്ത്യൻ മുഴിയിൽ നിന്നാരംഭിച്ച് മുക്കം നഗരത്തിലെത്തിയത്‌. ബോർഡുകളും ബാനറുകളും കൊടികളുമേന്തി മറ്റു പ്രവർത്തകരും അണിനിരന്നു.തുടർന്നു നടത്തിയ കലാശകൊട്ടിൽ പങ്കെടുത്ത എൽ.ഡി എഫ് നേതാക്കളടക്കമുള്ളവർ ആവേശഭരിതരായി മുദ്രാവാക്യം വിളിയിലും താളമേളങ്ങൾക്കൊപ്പിച്ചുള്ള നൃത്തത്തിലും പങ്കാളികളായി.എം.എൽ.എമാരായ ലിൻേറാ ജോസഫ്, ഇ കെ.വിജയൻ, മുന്നണി നേതാക്കളായ ടി.വിശ്വനാഥൻ, വി.കെ.വിനോദ്, കെ.ടി.ശ്രീധരൻ, കെ.കെ.ലതിക, സി.എ.പ്രദീപ് കുമാർ,പി.ടി.ബാബു,കെ.കെ.ബാലൻ,കെ.മോഹനൻ, കെ.ഷാജികുമാർ, പി.കെ.കണ്ണൻ, പി.ഗവാസ്, മുക്കം മുഹമ്മദ്, കെ.സി. ആലി, ടാർസൻ ജോസ്, ഗോൾഡൻ ബഷീർ, ഇ.പി.ബാബു, ദിപുപ്രേംനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ഡി.എ മഴ കാരണം അവസാനം അഭിലാഷ് ജംങ്ഷനിൽ നടത്താൻ തീരുമാനിച്ച കലാശക്കൊട്ട് ഉപേക്ഷിച്ചു.

Follow us on :

More in Related News