Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2025 18:26 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാർത്ഥിനികളിൽ ആത്മവിശ്വാസവും സ്വാശ്രയത്വവും വളർത്തുക, സർക്കാർ ജോലി പ്രാപ്തമാക്കാൻ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തിൽ
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികളുടെ പി എസ് സി വൺ ടൈം രജിസ്ട്രേഷൻ സംഘടിപ്പിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി ഗവ: ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്ന പരിപാടി ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനീഷ് ഒ പി അധൃക്ഷത വഹിച്ചു. അക്ഷരശ്രീ കോർഡിനേറ്റർ കെ.എം.ഇസ്മായിൽ പദ്ധതി വിശദീകരിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി കൊണ്ട് സ്വപ്നതുല്യമായ മേഖലയിൽ നിരവധി പേരെ കൊണ്ടോട്ടിയിൽ നിന്ന് ഉയർത്തിക്കൊണ്ട് വരാൻ സഹായിക്കും എന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് എം.എൽ.എ പ്രസ്താവിച്ചു.
ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എലങ്കയിൽ മുംതാസ്, പി. ടി. എ.വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്,കോളേജ് യൂണിയൻ അഡ്വൈസർ ഡോ.അബിദാ ഫാറൂഖി, സൈലം പരീക്ഷാ ഓപ്പറേഷൻ മാനേജർ മിലാൻ തോമസ്, സൈലം പി.എസ്.സി പരീക്ഷാ വിഭാഗം മാനേജർ കിരൺ. എസ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സാബിർ, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, കെ.മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ,ഡോ.ലത്തീഫ്, പി.വി. ആസാദ്, നവാസ് ശരീഫ് എ.പി, പിആർഡി ഇൻഫർമേഷൻ അസിസ്റ്റൻറ് ടി. ശരണ്യ ,ജന പ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഉറുദു അധ്യാപകതസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൊണ്ടോട്ടി മണ്ഡലത്തിലെ സഫ്വാൻ നീറാട് മുഖ്യാതിഥിയായി.
ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ കോളേജുകളിലും, തുടർന്ന് മണ്ഡലത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂർത്തീകരിച്ചവർക്കും വൺ ടൈം രജിസ്ട്രേഷൻ നടത്താം. ഇവർക്ക് ഗവൺമെൻ്റ് ജോലിയുടെ പ്രാധാന്യവും പ്രസക്തിയും വിശദീകരിക്കുന്ന വർക്ക്ഷോപ്പ് സംഘടിപ്പിച്ച ശേഷം അവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ഓൺലൈൻ, ഓഫ് ലൈൻ പരിശീലനങ്ങളും പഠന സഹായികളും പ്രത്യേക അഭിമുഖ പരിശീലനങ്ങളും നൽ കി ജോലി നേടുവാൻ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജക മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകർന്നു നൽകുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്നും എം.എൽ.എ വിശദീകരിച്ചു. കോളേജ് യൂണിയൻ്റെയും, മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന സൈലത്തിൻ്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കോളേജുകളിൽ നിന്ന് 1500ൽ അധികം കുട്ടികൾക്ക് പി എസ് സി വൺ ടൈം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും എന്ന് അക്ഷരശ്രീ പി.എസ്.സി കോർഡിനേറ്റർ കെ.എം.ഇസ്മായിലും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.