Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 21:06 IST
Share News :
വടക്കാഞ്ചേരി സീനിയർ ചേംബർ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഡെലിസ റെസിഡൻസിയിൽ രാത്രി7.30 ന് വടക്കാഞ്ചേരി MLA സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിക്കുമെന്ന് ഭാരവാഹികൾ വടക്കാഞ്ചേരി പ്രസ്സ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക സാംസ്കാരിക മണ്ഡലങളിൽ സജീവ സാന്നിദ്ധ്യം ഉണ്ടായിയിരുന്ന ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ പൂർവ്വകാല പ്രവർത്തകരുടെ കൂട്ടായ്മയായിട്ടാണ് സീനിയർ ചേംബർ ഇൻ്റർനാഷണലിൻറെ വടക്കാഞ്ചേരി റിജിയൻ പ്രവർത്തനമാരംഭിക്കുന്നത്.തൃശൂരിലെ സീനിയർ ചേംബറിൻ്റെ പ്രവർത്തകരാണ് വടക്കാഞ്ചേരിയിൽ സീനിയർ ചേംബറിൻ്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്.
ഡെലിസ റെസിഡൻസിയിൽ ഞായറാഴ്ച രാത്രി7.30 ന് വടക്കാഞ്ചേരി MLA സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിക്കും.
ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ സുരേന്ദ്രൻ ,സീനിയർചേംബർ ദേശീയ വൈസ് പ്രസിഡൻ്റ് വർഗീസ് എൻ.ഐ ,വടക്കാഞ്ചേരി മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അജിത്കുമാർ കെ.എന്നിവർ വിശിഷ്ടാതിഥികളായ് പങ്കെടുക്കും.
ചാർട്ടർ പ്രസിഡൻ്റ് രാജൻ പി.എൻ, തൃശൂർ സീനിയർ ചേംബർ പ്രസിഡൻ്റ് ഹംസ എം. അലി, ചാർട്ടർ സെക്രട്ടറി പി എ ജോൺസൺ , റോയി ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.