Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൈയുടെ നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം 25ന്; വയോജനങ്ങൾക്കായുള്ള ജെറിയാട്രിക്സ് ക്ലിനിക്ക് ആരംഭിക്കും

24 May 2025 07:32 IST

NewsDelivery

Share News :


കോഴിക്കോട്* പ്രമുഖ സൈക്കോസോഷ്യൽ ആൻഡ് റീഹാബിലിറ്റേഷൻ സർവീസസ് സെന്ററായ സ്കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന് നടക്കും. മേരിക്കുന്നിലെ സെന്റ് പോൾസ് മീഡിയ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രം രാവിലെ 9 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൈയുടെ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. 60 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യമായിരിക്കും.

ഉദ്ഘാടന ദിവസം, രാവിലെ 11:00 മണിക്ക്, 55 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി "ഗ്രേസ്ഫുൾ ഏജിംഗ്" എന്ന വിഷയത്തിൽ സൗജന്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

സമഗ്രമായ മാനസിക സാമൂഹിക, പുനരധിവാസ പിന്തുണയിലൂടെ സ്കൈ എല്ലായ്‌പ്പോഴും വ്യക്തികളെ ശാക്തീകരിച്ചിട്ടുണ്ടെന്ന്, സ്കൈയിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റും മാനേജിംഗ് പാർട്ണറുമായ നിമ്മി മൈക്കൽ പറഞ്ഞു. സ്ഥാപനത്തിൻറെ വരാനിരിക്കുന്ന പ്രവർത്തനങ്ങളും വ്യക്തികളുടെ മാനസിക സാമൂഹിക ആരോഗ്യത്തിന് കൂടുതൽ പിന്തുണ നൽകുന്ന വിധം ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

നിമ്മി മൈക്കൽ, ഹാദിയ സി ടി( ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & മാനേജിംഗ് പാർട്ണർ, സ്കൈ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു



Follow us on :

More in Related News