Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തങ്കമല ക്വാറി ലൈസൻസ് റദ്ദു ചെയ്തു.

21 Aug 2024 23:55 IST

Preyesh kumar

Share News :

കീഴരിയൂർ: കരിങ്കൽ ഖനനം മൂലം വൻ ഗർത്തം രൂപപ്പെട്ട കോഴിക്കോട് കീഴരിയൂരിലെ ക്വാറിയുടെ ലൈസൻസ് പിൻവലിച്ചു. ജനകീയ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ പഞ്ചായത്ത് ഭരണസമിതി ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയായിരുന്നു.

2024 മെയ് മാസം മുതൽ പുതുക്കി നൽകിയ ലൈസൻസാണ് കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി ഐകകകണ്ഠ്യേന റദ്ദുചെയ്യാൻ തീരുമാനിച്ചത്.

കീഴരിയൂർ - തുറയൂർ വില്ലേജുകളിലായി 68 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് തങ്കമല ക്വാറി. ഇവിടെ നിയമ വ്യവസ്ഥകൾ ലംഘിച്ചു ക്വാറി ഉടമകൾ നടത്തുന്ന കരിങ്കൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം റിലേ നിരാഹാര സമരം നടത്തിവരികയാണ്. യു ഡി എഫും, ബി ജെ പിയും സമരരംഗത്താണ്.

ജനവാസ കേന്ദ്രത്തിന് തൊട്ട് മുകൾ ഭാഗത്തായി വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മലിനജലം തങ്കമലയുടെ താഴ്വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാൽ കിലോ മീറ്ററോളം മലിനമാവുന്നതായി സമരക്കാർ പരാതി ഉന്നയിക്കുന്നു.

വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകൾ സ്വീകരിക്കേണ്ട മാനദണ്ഡം പാലിച്ചിട്ടില്ലെന്നും, കേരള മൈനർ മിനറൽ കൺസഷൻ റൂൾ 20 ൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും മലയുടെ ചരിവിൽ ജനവാസമേഖലയ്ക്ക് തൊട്ടുമുകളിലായി ഖനനം നടത്തി വൻ ഗർത്തം രൂപപ്പെടുത്തിയ നിലയിലാണുള്ളതെന്നും നാട്ടുകാർ പറഞ്ഞു.



Follow us on :

Tags:

More in Related News