Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയമംഗലം ചെരിപ്പാടി വട്ടക്കാവില്‍ ആണ്ട് കളിയാട്ടം സമാപിച്ചു.

24 Jan 2025 18:40 IST

enlight media

Share News :

ഉദുമ: ഉദയമംഗലം ചെരിപ്പാടി വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് ആണ്ട് കളിയാട്ടം സമാപിച്ചു. നാനഭാഗങ്ങളില്‍ നിന്നായി എത്തിചേര്‍ന്ന വിശ്വാസികള്‍ക്കെല്ലാം സുകൃതദര്‍ശനം നല്‍കി കാലിച്ചാന്‍ തെയ്യം കാവില്‍ ഉറഞ്ഞാടി. തുടര്‍ന്ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചെരിപ്പാടി കളരിക്കാല്‍ തറവാട്ടിലേക്കും തെയ്യം സഞ്ചാരം നടത്തി. കളിയാട്ടത്തിനെത്തിയവര്‍ക്കെല്ലാം അന്നദാനവും ഒരുക്കിയിരുന്നു.

Follow us on :

More in Related News