Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടപ്പു രോഗികൾക്കു മരുന്നു വാങ്ങാൻ നാടകം ആദ്യ ടിക്കറ്റ് വില്പന നടത്തി

29 Dec 2024 18:04 IST

Asharaf KP

Share News :


കക്കട്ടിൽ:


വട്ടോളിയിലെ

സഹൃദയ ചാരിറ്റബിൾ സൊസൈറ്റി കിടപ്പു രോഗികൾക്കു മരുന്ന് വിതരണത്തിന് ഫണ്ട് സ്വരൂപിക്കാൻ നാടകമൊരുക്കുന്നു. ഫെബ്രുവരി 16 ന് വട്ടോളി നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ടു കളിക്കാരൻ്റെ മകൾ നാടകമാണ് പ്രദർശിപ്പിക്കുക. ആദ്യ ടിക്കറ്റ് വില്പന പ്രവാസി വ്യവസായി നാസർ നെല്ലോളികണ്ടിക്കു നൽകി കെ.കെ അബ്ദുറഹ്മാൻ ഹാജി നിർവ്വഹിച്ചു. ചലചിത്ര നടൻ മിഥുൻ, പി.കെ റഷീദ്, കെ. കണ്ണൻ, സി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ സുരേന്ദ്രൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, വാസു, ജെ.പി ജിനിഷ, ഇ.പ്രേംകുമാർ സംബന്ധിച്ചു. 

പടം :കിടപ്പു രോഗികൾക്കു മരുന്നു വാങ്ങാനുള്ള ധനശേഖരണത്തിനുള്ള നാടകത്തിൻ്റെ ആദ്യ ടിക്കറ്റു വിൽപ്പന നാസർ നെല്ലോളിക്കണ്ടി നിർവ്വഹിക്കുന്നു

Follow us on :

More in Related News