Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 15:15 IST
Share News :
പുത്തൻചിറ: 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വെട്ടികുറച്ച സബ്സിഡി പുനസ്ഥാപിക്കുക, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക,
അവശ്യവസ്തുക്കളുടെ സുതാര്യമായ വിതരണത്തിന് പഞ്ചായത്ത് തലത്തിൽ മോണിറ്ററിംഗ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മാണിയംകാവ് മാവേലി സ്റ്റോറിന് മുൻപിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ് സി.ഒ.ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ
ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റിയംഗം പി.യു.സുരേഷ്കുമാർ, ആന്റണിപയ്യപ്പിള്ളി, ടി.എസ്.ഷാജി, ജിജോഅരീക്കാടൻ, ടി.കെ.ജോണി, സി.കെ.യുധിമാസ്റ്റർ, വി.എസ്.അരുൺരാജ്, വാസന്തിസുബ്രഹ്മണ്യൻ,
പി.എസ്.സുഭാഷ്, സി.എം.രവീന്ദ്രൻ, കെ.പി.പ്രജീഷ്, ഷൈലപ്രകാശൻ, പി.സി.ബാബു, സിജിൻഉമർ, ജോർജ് പട്ടേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.