Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയുടെ സമ്മർ സ്പെഷ്യൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

23 Mar 2025 18:33 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി/മൊറയൂർ: അരിമ്പ്ര മിഷൻ സോക്കർ അക്കാദമി അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുമായി കൈകോർത്ത് സ്കൂൾ മൈതാനത്ത് 'മെനി ഗോൾസ് വിത്ത് എ ബോൾ'(MANY GOALS WITH A BALL')എന്ന പേരിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തും.

ഏപ്രിൽ 5 മുതൽ മെയ് 25 വരെയാണ് പരിശീലന ക്യാമ്പ്. വർഷങ്ങളായി നടന്നു വരുന്ന അക്കാദമിയുടെ ദീർഘകാല സൗജന്യ പരിശീലന ക്യാമ്പിന് പുറമെ ഇത് തുടർച്ചയായി ഏഴാം തവണയാണ് 'മെനി ഗോൾസ് വിത്ത് എ ബോൾ' എന്ന പേരിൽ സമ്മർ സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

7 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും 14 മുതൽ 17 വയസ്സ് വരെയുള്ള കൗമാരക്കാർക്കും 18 മുതൽ 22 വയസ്സ് വരെയുള്ള യുവാക്കൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം സെഷനുകളായാണ് ഇത്തവണ പരിശീലനം.

ക്യാമ്പിലെത്തുന്ന കുട്ടികളിൽ നിന്ന് മികച്ച ഭാവി താരങ്ങളെ കണ്ടെത്തുക, ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന യുവതാരങ്ങൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള ക്ലബ്ബുകളിലൂടെ മികവ് തെളിയിക്കാൻ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പുറമെ ഈ അടുത്ത കാലത്തായി കൗമാരക്കാരുൾപ്പെടെയുള്ള കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗവും അതിലുപരി മൊബൈൽ അഡിക്ഷനും കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വഭാവ വൈകൃതങ്ങൾക്ക് കടിഞ്ഞാണിടുക, ആരോഗ്യവും കാര്യക്ഷമതയുമുള്ള നവ സമൂഹ സൃഷ്ടിയിൽ പങ്കാളികളാകുക തുടങ്ങിയവയും ഈ പരിശീലന ക്യാമ്പിൻ്റെ ലക്ഷ്യങ്ങളാണ്.

ക്യാമ്പിലുടനീളം മികച്ച പരിശീലകരുടെ സേവനവും ദേശീയ അന്തർ ദേശീയ തലങ്ങളിൽ തിളങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യവും പരിശീലനത്തിൻ്റെ ഭാഗമായി തന്നെ വിദഗ്ധ കൗൺസിലിംഗ്, ഹെൽത്ത് അവയർനെസ്, മോട്ടിവേഷൻ സെഷനുകൾ എന്നിവയും നടക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9539814015 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.

Follow us on :

More in Related News