Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പഷ്യൽ ഒളിമ്പിക്സ് കേരള മീറ്റ്: വിളംബര റാലി നടത്തി.

17 Dec 2024 17:21 IST

UNNICHEKKU .M

Share News :



മുക്കം:ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ പരിധിയിലുള്ള സ്പെഷ്യൽ സ്കൂളുകൾ ചേർന്ന് മുക്കത്ത് വിളംബര റാലി നടത്തി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രാജ്യത്തെത്തന്നെ ഏറ്റവും വലിയ കായിക മാമാങ്കമാണ് കോഴിക്കോട് നടക്കാനിരിക്കുന്നത് എന്ന് സംഘടക സമിതി അംഗമായ ടി പ്രഭാകരൻ പറഞ്ഞു. ലൗഷോർ പന്നിക്കോട്, സാൻജോ പ്രതീക്ഷഭവൻ തൊണ്ടിമ്മൽ, പ്രതീക്ഷ സ്കൂൾ മുക്കം എന്നീ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത വിളംബര റാലി മുക്കത്ത് എസ് കെ. പാർക്കിൽ സമാപിച്ചു.രവീന്ദ്രൻ പറോൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്കൗതു. കൗൺസിലർ ജോഷില സന്തോഷ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി പി അനീഷ്‌, സ്മിത ടീച്ചർ, അബ്ദുറഹ്മാൻ ബംഗാളത്ത്, അബ്ദുൽ അസീസ് മലയമ്മ, എന്റെ മുക്കം സന്നദ്ധ സേന സലിം പൊയിലിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News