Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: 75.35 ശതമാനം പോളിങ്,

30 Jul 2024 20:29 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (കാട്ടിക്കുന്ന്) ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 75.35 ശതമാനം പോളിങ്. 1144 വോട്ടർമാരിൽ 862 പേർ വോട്ട് രേഖപ്പെടുത്തി. 420 സ്ത്രീകളും 442 പുരുഷന്മാരും വോട്ട് ചെയ്തു.വനിതാ സംവരണ വാർഡായ ഇവിടെ എൽ ഡി എഫിലെ ഷിനി വിജു, യു ഡി എഫിലെ കവിത ഷാജി, ബി ജെ പിയിലെ സിന്ധു മുരളി എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.എൽ ഡി എഫ് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കിയതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ നാളെ (ജൂലൈ 31) രാവിലെ 10 മുതൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

Follow us on :

More in Related News