Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹ സമ്മാനമായി കുടുംബ ആരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ*

28 Aug 2024 17:16 IST

Asharaf KP

Share News :

*

 നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ സമർപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മകൾ ഡോക്ടർ അനുശ്രീയും വയനാട് കല്പറ്റ ശ്രീതിലകം വീട്ടിൽ അഭിഷേകും തമ്മിലുള്ള വിവാഹ വേദിയായ വധൂഗൃഹത്തിൽവെച്ച് നാദാപുരം എം.എൽ.എ. ശ്രീ.ഇ.കെ.വിജയന്റെ സാന്നിധ്യത്തിൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോക്ടർ. ഷാരോൺ.എം.എസ്. ഓക്സിജൻ കോൺസൻട്രേറ്റർ ഏറ്റുവാങ്ങി.

Follow us on :

More in Related News