Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 12:05 IST
Share News :
പാലങ്ങാട്: കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 25 മുതൽ 31 വരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിലാകെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പാലങ്ങാടും ഭാഗമായി.
പാലങ്ങാട് അങ്ങാടിയിൽ നടന്ന ശുചീകരണ പ്രവൃത്തിയുടെ ലോക്കൽ തല ഉദ്ഘാടനം സി പി ഐ എം കക്കോടി ഏരിയാ കമ്മിറ്റി അംഗം വി സി ഷനോജ് നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി കെ കെ ഷിബിൻലാൽ സ്വാഗതം പറഞ്ഞു. ടി രാജു അദ്ധ്യക്ഷനായി. ടി പി മനോജ് കുമാർ ,വി ബാബു, ഒ കെ ഗിരീഷ് കുമാർ, സി വേണുഗോപാൽ,സി മനോജ്, ആർ ഗിരീഷ് കുമാർ, എം ആർ ഗോവിന്ദൻകുട്ടി,പി കെ കരുണൻ മാസ്റ്റർ, പി വത്സൻ മാസ്റ്റർ, കെ കെ ചന്ദ്രൻ, ഇ മിഥുൻരാജ്, കെ പി സുധാകരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആർ കെ മറിയം നന്ദി രേഖപ്പെടുത്തി.
പാലങ്ങാട് ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പാർട്ടി പ്രവർത്തകരും, അനുഭാവികളും, വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും നേതൃത്വം നൽകും.
മാർച്ച് 31ന് മാലിന്യമുക്ത പ്രഖ്യാപനം നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.