Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കണം: സിപിഐ

16 Feb 2025 22:22 IST

Saifuddin Rocky

Share News :

ചുള്ളിക്കോട്:നിരവധി ആളുകൾ കാൽനട യാത്ര ചെയ്യുന്നതും, വിജനമായ സ്ഥലങ്ങൾ ഏറെ ഉള്ളതിനാൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീതി ഉള്ളതുമായ ചുള്ളിക്കോട് താളി റോഡിൽ ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കണമെന്ന് സിപിഐ ചുള്ളിക്കോട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

സമ്മേളനം സിപിഐ കൊണ്ടോട്ടി മണ്ഡലം എക്സിക്യൂട്ടീവ് അംഗം മുന്നാസ് പാറക്കൽ ഉദ്ഘാടനം ചെയ്തു. ഇല്യാസ് അധ്യക്ഷനായി.

അലവി അനുശോചന പ്രമേയവും, ശിഹാബ് രക്തസാക്ഷി പ്രമേയവും , ഗഫൂർ റിപ്പോർട്ടും, അസ്ലം ഷേർ ഖാൻ മേൽ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.കാരി ബീരാൻകുട്ടി,

അഷ്റഫ് എന്നിവർ സംസാരിച്ചു.

ഗഫൂർ സ്വാഗതവും

നാസർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു


ഭാരവാഹികൾ:

സെക്രട്ടറി :

നാസർ ചുള്ളിക്കോട്

അസിസ്റ്റൻറ് സെക്രട്ടറി

ഗഫൂർ

Follow us on :

More in Related News