Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടി നഗരസഭയിൽ മുഴുവൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പത്രിക നൽകി

20 Nov 2025 14:39 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കൊയിലാണ്ടിനഗരസഭയിൽ മുഴുവൻ വാർഡുകളിലേയും എൽ. ഡി.എഫ് സ്ഥാനാർത്ഥികൾ വരണാധികാരികൾക്കു മുൻപിൽ പത്രിക നൽകി. 

കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്തു നിന്ന് സ്ഥാനാർത്ഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും വൻ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്.

എൽ ഡി എഫ് നേതാക്കളായഎൽ.ജി. ലിജീഷ്, കെ. ദാസൻ, ടി.കെ. ചന്ദ്രൻ, കെ.ഷിജു, കെ.സത്യൻ, കെ.പി.സുധ, ഇ.കെ. അജിത്ത്, പി.കെ. വിശ്വൻ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, സി. സത്യചന്ദ്രൻ, റഷീദ്, ആരിഫ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.1 മുതൽ 23 വരെ വാർഡുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ സോയിൽ കൺസർവേറ്റർ എം.രാജീവിന് മുൻപാകെയും 24 മുതൽ 46 വരെ വാർഡുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.പി. ശൈലേഷ് മുൻപാകെയുമാണ് പത്രിക നൽകിയത്. ആകെയുള്ള 46 വാർഡുകളിൽ

സി.പി.ഐ (എം) 41, സി.പി. ഐ 2, ആർ. ജെ. ഡി 1, എൻ.സി.പി 1,ഐ. എൻ. എൽ 1 എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചത്.

Follow us on :

Tags:

More in Related News