Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 19:14 IST
Share News :
മുക്കം: മതേതര ഇന്ത്യയിൽ കലാപങ്ങളുണ്ടാക്കി അസ്ഥിരപ്പെടുത്താതിരിക്കാനാണ് 1991 ൽ രാജ്യം അംഗീകരിച്ച ആരാധന സംരക്ഷണ നിയമമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു. ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി കേരളത്തിലെ 500 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ആരാധനാലയ സംരക്ഷണ സംഗമങ്ങളുടെ ഭാഗമായി മുക്കം മുൻസിപ്പൽ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളെ നോക്ക് കുത്തിയാക്കിയാണ് കോടതി രാജ്യത്തെ പള്ളികളുടെ മേൽ ഉന്നയിച്ച് കൊണ്ടിരിക്കുന്ന അവകാശവാദങ്ങൾ അംഗീകരിക്കുന്നത്. ഇത് രാജ്യത്തെ സമാധാനത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ കെ ബാവ പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് പ്രതിനിധി റഷീദ് ഖാസിമി, മുൻസിപ്പാലിറ്റി ജനപ്രതിനിധികളായ സാറ കൂടാരം, ഫാത്തിമ കൊടപ്പന എന്നിവർ സംസാരിച്ചു. മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ മാസ്റ്റർ സ്വാഗതവും കമ്മിറ്റി അംഗം ഉസ് വത്ത് എം.പി നന്ദിയും പറഞ്ഞു. ഉബൈദ് കെ , അസീസ് ടി എൻ, ഗഫൂർ പൊറ്റശ്ശേരി, സെലീന പുൽപറമ്പിൽ, റൈഹാന കല്ലുരുട്ടി, അസീസ് തോട്ടത്തിൽ, എന്നിവർ നേതൃത്വം നൽകി.
ചിത്രം: : വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച ആരാധനാലയ നിയമ സംരക്ഷണ സംഗമം ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.