Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 14:32 IST
Share News :
മുക്കം: ലഹരിക്കെതിരെ മാവൂർ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ‘പടച്ചട്ട അണിഞ്ഞ് പൊരുതാം ലഹരിയോട്’ കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവും ഹോം സിനിമ പ്രദർശനവും സംഘടിപ്പിച്ചു. ലഹരിക്കെതിരെ ശക്തമായി താക്കീതുമായി പുറത്തിറങ്ങിയ ഉണ്ണിക്കുട്ടന്റെ സൈക്കിൾ ഹോം സിനിമയാണ് മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ പ്രദർശിപ്പിച്ചത്. ഉണ്ണിക്കുട്ടന്റെ സൈക്കിൾ ഹോം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെയൂം വേഷമിട്ട മാവൂരിലെ കലാകാരൻമാരെയും ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശുഭ ശൈലേന്ദ്രൻ, അംഗങ്ങളായ കെ.എം. അപ്പുകുഞ്ഞൻ, പുലപ്പാടി ഉമ്മർ മാസ്റ്റർ, ജയശ്രീ ദിവ്യപ്രകാശ്, ശ്രീജ ആറ്റാഞ്ചേരി മേത്തൽ, മിനി രാരംപിലാക്കൽ, ഗീത കാവിൽ പുറായിൽ, എൻ. രജിത, പ്രസന്ന ടീച്ചർ, കെ. ഉണ്ണികൃഷ്ണൻ, ഗീതാമണി, സി. നന്ദിനി, മാവൂർ ജി.എച്ച്.എസ്.എസ് എസ്.പി.സി ഇൻചാർജ് ജാക്സൺ എന്നിവർ ഉപഹാരങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ, മാവൂർ ജി.എച്ച്.എസ്.എസ് എസ്.പി.സി ഇൻചാർജ് ജാക്സൺ, ഹോം സിനിമ സംവിധായകൻ സലാം മാവൂർ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശുഭ ശൈലേന്ദ്രൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.