Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളിയും ചിരിയുമായി റൂറല്‍ ജില്ലാ പോലീസിന്റെ വയോജന ദിനഘോഷം

01 Oct 2024 16:58 IST

- Antony Ashan

Share News :

ആലുവ: കളിയും ചിരിയുമായി റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. തോട്ടുമുഖം ശ്രീനാരായണ സേവിക സമാജത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ കോണ്‍ഫറന്‍സ് ഹാളില്‍ 'വയോമിത്രം 2024' ഡി വൈ എസ് പി ടി.ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു.  റൂറല്‍ ജില്ല സോഷ്യല്‍ പോലീസിംഗ് വിങ്ങ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി.എസ് ഷിഹാബ് അധ്യക്ഷനായി. സോഷ്യല്‍ പോലീസിംഗ് ടീം അംഗം കെ.ആര്‍ ബിനീഷ് ശ്രീനാരായണ സേവിക സമാജത്തിന്റെ മാനേജര്‍ ടി.എസ് മായാദേവി, കീഴ്മാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ നാസി ജിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ഡിസിആര്‍സി കൗണ്‍സിലറായ സിസ്റ്റര്‍ അര്‍പ്പിത കൗണ്‍സിലിംഗ് ക്ലാസ് എടുത്തു. വയോജനങ്ങളുടെ കലാപരിപാടിയും അരങ്ങേറി.


Follow us on :

Tags:

More in Related News