Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം ഞായറാഴ്ച്ച

27 Jul 2024 18:28 IST

MUKUNDAN

Share News :

പുന്നയൂര്‍ക്കുളം:ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് കുടുംബ സംഗമം ഞായറാഴ്ച്ച എടക്കഴിയൂര്‍ അറോറ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10-ന് എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിക്കും.സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കടവാന്തോട്ട് ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രഖ്യാപനവും നടക്കും.തുടർന്ന് കലാപരിപാടികള്‍ അരങ്ങേറും.കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.1841-ല്‍ ജനിച്ച മൊയ്തുവിന്റെ മകന്‍ കമ്മിണി മുതലുള്ള 8 തലമുറകളിലെ നാനൂറോളം കുടുംബങ്ങളെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്.വാർത്താസമ്മേളനത്തിൽഅബ്ദുല്‍ ബഷീര്‍,ലിയാഖത്ത് അലി ഖാന്‍,ഹഫീസ് ഖാന്‍,അബ്ദുല്‍ നസീര്‍,അഡ്വ.അക്തര്‍ അഹമ്മദ്,അബ്ദുല്‍ ജബാര്‍,നജീബ്,ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News