Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകൾക്ക് നോമിനേഷൻ ക്ഷണിച്ചു

17 Jul 2024 15:34 IST

Enlight Media

Share News :


2024-25 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകൾക്ക് സാമൂഹ്യനീതി വകുപ്പ് നോമിനേഷനുകള്‍ ക്ഷണിച്ചു. ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വൃക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് 14 വിഭാഗങ്ങളിൽ അവാര്‍ഡ് നൽകുന്നത്.


ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക് മേഖല, സ്വകാര്യ മേഖല), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മികച്ച മാതൃകാ വ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, എന്‍ജിഒകള്‍ നടത്തി വരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/സ്വകാര്യം), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ (സ്‌കൂള്‍/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പൂതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗത്തിലായാണ് അവാര്‍ഡുകള്‍ ക്ഷണിച്ചത്.


നോമിനേഷനുകള്‍ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ വിജ്ഞാപനത്തിനും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.swd.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495-2371911.

Follow us on :

More in Related News