Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ അധ്യക്ഷതയിൽചാലക്കുടിയിൽ ഉന്നതതല യോഗം ചേർന്നു

31 Jul 2024 16:22 IST

WILSON MECHERY

Share News :

ചാലക്കുടി:

വെള്ളപ്പൊക്ക ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ചാലക്കുടി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടേയും യോഗം ചേർന്നു.സനീഷ്കുമാർ ജോസഫ് എം എൽ എ  അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് തഹസിൽദാർ സി എം അബ്ദുൽ മജീദ്, ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ചാലക്കുടി ഡി എഫ് ഒ വെങ്കിടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്. 

ചാലക്കുടി താലൂക്ക് പരിധിയിൽ ആകെ 27  ക്യാമ്പുകൾ പ്രവർത്തിക്കുന്നതായും 281 കുടുംബങ്ങളിലായി 1012 പേർ ഇവിടെ താമസിക്കുന്നതായും എം.എൽ. എ അറിയിച്ചു. 

ചാലക്കുടി നിയോജക മണ്ഡലത്തിൽ 15 ദുരിതാശ്വാസക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്.

പൊരിങ്ങൽകുത്ത് ഡാമിലെ നിലവിലെ ജലനിരപ്പ് 422.6m ആണെന്നും ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം അത് 418 ലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായും ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. എന്നാൽ പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 418 Mലും താഴ്ത്തി നിർത്തേണ്ടതിന്റെ ആവശ്യകത എം. എൽ.എ യോഗത്തിൽ രേഖപ്പെടുത്തുകയുണ്ടായി. റോഡിൽ തടസ്സമായി നിൽക്കുന്ന മരങ്ങൾ വേഗത്തിൽ മുറിച്ച് മാറ്റാൻ ശ്രമിക്കുന്നതാണെന്ന് ചാലക്കുടി, വാഴച്ചാൽ ഡി.എഫ്.ഒ മാർ യോഗത്തിൽ ഉറപ്പ് നൽകി.പറമ്പിക്കുളം സംഭരണശേഷിയുടെ 80 ശതമാനവും ഷോളയാർ 72 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്.

Follow us on :

More in Related News