Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ​​​​ൻ. രാ​​​​ജേ​​​​ഷ്​ സ്​​​​​മാ​​​​ര​​​​ക പുരസ്കാരം ഡബ്ല്യൂ.​​​സി.​​​സി​​​ക്ക്​

05 Sep 2024 10:25 IST

- enlight media

Share News :

കോഴിക്കോട് : മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും മാ​​​​ധ്യ​​​​മം ന്യൂ​​​​സ്​ എ​​​​ഡി​​​​റ്റ​​​​റും കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​രാ​​​​ജേ​​​​ഷി​ൻ്റെ സ്​​​​​മ​​​​ര​​​​ണാ​​​​ർ​​​​ഥം മാ​​​​ധ്യ​​​​മം ജേ​​​​ർ​​​​ണ​​​​ലി​​​​സ്​​​​​റ്റ്​​​​​സ്​ യൂ​​​​നി​​​​യ​​​​ൻ (എം.​​​ജെ.​​​യു)​​​ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നാ​​​ലാ​​​മ​​​ത് ‘എ​​​​ൻ.​​​​രാ​​​​ജേ​​​​ഷ്​ സ്​​​​​മാ​​​​ര​​​​ക പു​​​​ര​​​​സ്​​​​​കാ​​​​രം’ മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡ​​​ബ്ല്യൂ.​​​സി.​​​സി​​​ക്ക് (വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വ്). 

ച​​​ല​​​ച്ചി​​​​ത്ര രം​​​ഗ​​​ത്ത് ലിം​​​ഗ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും തൊ​​​ഴി​​​ലി​​​ട​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​വേ​​​ച​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രെ ശ​​​ബ്ദി​​​ക്കാ​​​നു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച ഡ.​​​ബ്ല്യൂ.​​​സി.​​​സി യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​തു​​​റ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​ഘ​​​ട​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന​​​ർ​​​ഹ​​​മാ​​​യ​​​ത്. 

25,000 രൂ​​​​പ​​​​യും ​ഫ​​​​ല​​​​ക​​​​വും പ്ര​​​​ശ​​​​സ്​​​​​തി പത്രവും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ്​ പുരസ്കാരം. ​​​​ സെ​​​​പ്​​​​​റ്റം​​​​ബ​​​​ർ ഒ​​​മ്പ​​​ത് ​തി​​​​ങ്ക​​​​ളാ​​​​ഴ്​​​​​ച രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​കോ​​​ഴി​​​ക്കോ​​​ട്​ ചൈ​​​ത​​​ന്യ ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ്​ വി.​​​​ഡി സ​​​​തീ​​​​ശൻ പു​​​​ര​​​​സ്​​​​​കാ​​​​ര ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 

ച​​​​ട​​​​ങ്ങി​​​​ൽ ദി ന്യൂസ്മിനുട്ട്‌ എഡിറ്റർ ഇൻ ചീഫ്‌ ധന്യ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. 

അ​​​തോ​​​ടൊ​​​പ്പം, എ​​​ൻ. രാ​​​ജേ​​​ഷി​​​ന്റെ സ്മ​​​ര​​​ണാ​​​ർ​​​ഥം എം.​​​ജെ.​​​യു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ഥ​​​മ അ​​​ക്കാ​​​ദ​​​മി​​​ക് ജേ​​​ർ​​​ണ​​​ൽ ‘ദി ​​​ജേ​​​ർ​​​ണ​​​ലി​​​സ്റ്റി’​​​ന്റെ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ക്കും. എ​​​​ൻ.​​​​രാ​​​​ജേ​​​​ഷ്​ അനുസ്മരണ പ്ര​​​​ഭാ​​​​ഷ​​​​ണം മാധ്യമ പ്രവർത്തക ശ്രീമതി സോഫിയ ബിന്ദ്‌ ന​​​​ട​​​​ത്തും. വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മം ജേ​​​​ർ​​​​ണ​​​​ലി​​​​സ്​​​​​റ്റ്​ യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ൻ​​​​റ്​ എം ​​​ഫി​​​റോ​​​സ് ഖാ​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി സു​​​ൽ​​​ഹ​​​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ബി​ജു​നാ​ഥ്, സി. ​റാ​ഫി, ഇസ്മയിൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Follow us on :

More in Related News