Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ വികസനത്തിന്റെ 'ചിറക്' ' അടി മൂന്നാം വർഷത്തിലേക്ക്

05 Aug 2024 20:11 IST

WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി നിയോജകമണ്ഡലത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയുടെ മൂന്നാം വർഷത്തെ  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡി ജി പി ഋഷിരാജ് സിങ്ങ് ഐ പി എസ് നിർവ്വഹിച്ചു.

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ പൂർവ്വ വിദ്യാർത്ഥികൾ നേതൃത്വം  നൽകുന്ന കൂട്ടായ്മയുടെ ( VCAN - Vibrant Community Action Network ) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിയോജകമണ്ഡലത്തിലെ വിദ്യഭ്യാസം, സ്ത്രീശാക്തീകരണം,  യുവജനക്ഷേമം, കലാകായികം, ആരോഗ്യം, സാമൂഹിക - സംസ്ക്കാരികം, തൊഴിൽ തുടങ്ങിയ സമഗ്രമേഖലകളിലുമുള്ള വികാസനോന്മുഖമായ ഇടപെടൽ ലക്‌ഷ്യം വയ്ക്കുന്നതാണ് ചിറക് പദ്ധതി.

വിദ്യാർഥികളിൽ സിവിൽ സർവീസ് എക്സാമിനെ കുറിച്ച് കൃത്യമായ ധാരണ നൽകുന്നതിനായി ചാലക്കുടി മണ്ഡലത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റഷന് വർക്ക്ഷോപ്പുകൾ നടത്തുന്ന 'ചിറക് ആസ്പയർ ക്ലബ്‌'

പി ജി വിദ്യാർത്ഥികൾക്ക് സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഗവേഷണ അവസരങ്ങൾ ലഭിയ്ക്കുവാൻ സഹായിയ്ക്കുന്ന 'ചിറക് റിസർച്ച് യൂണിറ്റ്'

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ അഭിരുചികളെ കണ്ടെത്താൻ സഹായിക്കുകയും, ഓരോ വിദ്യാർത്ഥിയുടെയും താൽപര്യങ്ങളെ മനസ്സിലാക്കുകയും പ്രത്യേക കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ ഭാവി സുരക്ഷിതമാക്കാനായി തയ്യാറാക്കിയിരിക്കുന്ന ഏഴുമാസം നീണ്ടു നിൽക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയായ ' കരിയർ പാത്ത്'

പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും അവ വിദ്യാർഥികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവയുടെ പ്രവർത്തനം മികച്ചരീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന 'ചിറക് ലിറ്റിൽ ലൈബ്രറി' തുടങ്ങിയവയാണ് പുതിയ വർഷത്തെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവർത്തനങ്ങൾ.

നിയോജകമണ്ഡലത്തത്തിലെ അഞ്ഞൂറ് വിദ്യാർത്ഥികൾക്കായി 25 ലക്ഷരൂപയുടെ ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം,മലക്കപ്പാറ ടാറ്റ ടി എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ 20 കോളേജ് വിദ്യാർത്ഥികൾക്കായി 800000 രൂപ വിദ്യാഭ്യാസ സഹായം വിതരണം, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് CUET  പരീക്ഷ  തയ്യാറെടുപ്പിന്  സഹായകരമായ  പരിശീലന പരിപാടി, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികളെ അനുമോദിയ്ക്കുന്ന എം എൽ എ അവാർഡ്, കരിയർ വിദഗ്ദ്ധരുടെസഹായത്തോടെ സ്കൂളുകളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഉൾപ്പടെയുള്ള  കരിയർ അവബോധന ക്ലാസുകൾ, ചാലക്കുടി എസ് എച്ച് കോളേജ്, പോട്ട പനമ്പിള്ളി കോളേജുകളിൽ മെൻസ്ട്രൽ കപ്പുകളുടെ സൗജന്യ വിതരണം, പത്തോളം വിദ്യാലയങ്ങളിലെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക്  പഠനോപകരണ വിതരണം,ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ  50 വിദ്യാർത്ഥികൾ  പഠനയാത്രയുടെ ഭാഗമായി കേരള  നിയമസഭാ മന്ദിരത്തിൽ സന്ദർശനം.എന്നിവയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ചിറകിനു കീഴിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ.


Follow us on :

More in Related News