Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വ ഗുരു ശ്രീവേദവ്യാസ മഹർഷിയുടെ ഗുരുപൂർണ്ണിമ മഹോത്സവത്തിന്റെ ഭാഗമായി വേദവ്യാസ ജയന്തി ആഘോഷം

21 Jul 2024 17:16 IST

MUKUNDAN

Share News :

ചാവക്കാട്:വിശ്വ ഗുരു ശ്രീവേദവ്യാസ മഹർഷിയുടെ ഗുരുപൂർണ്ണിമ മഹോത്സവത്തിന്റെ ഭാഗമായി കേരള ധീവര സംരക്ഷണ സമിതിയും,ഇന്റർനാഷണൽ വേദവ്യാസ സംസ്കൃത വിദ്യാപീഠവും സംയുക്തമായി ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് വേദവ്യാസ ജയന്തി ആഘോഷം അതിഗംഭീരമായി നടത്തി.സന്യാസി ശ്രേഷ്ഠനായ വ്യാസ സ്വാമി ദീപോജ്വലനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കേരളധീവര സംരക്ഷണ സമിതി സംസ്ഥാന ഓർഗനൈസർ സി.വി.ദേവദാസ് ഗുരുപൂർണ്ണിമ മഹത്വ സന്ദേശം നൽകി.സംസ്ഥാന യൂത്ത് പ്രസിഡന്റ്‌ രാജേഷ് ആച്ചി,സമിതിയുടെ ജില്ലാ,മണ്ഡലം നേതാക്കൾ,പ്രവർത്തകർ,മാതൃ സമിതി ഭാരവാഹികൾ തുടങ്ങി ഒട്ടനവധിപേർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. 

Follow us on :

More in Related News