Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പാതയോരത്ത് മാലിന്യ നിക്ഷേപം വ്യാപകമാകുന്നു

17 Oct 2024 17:45 IST

PEERMADE NEWS

Share News :


  

പീരുമേട്:

 കൊട്ടാരക്കര ദിഡുക്കൽ ദേശീയ പാതയോരങ്ങളിലെ മാലിന്യ നിക്ഷേപം തുടരുന്നത് പതിവായി . വണ്ടി പെരിയാർ

പ്രിയദർശനി നഗറിന്‌ സമീപം ദേശീയ പാതയോരത്ത് വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നു. 

വണ്ടിപ്പെരിയാർ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ തകൃതിയായി നടന്നു വരുമ്പോഴാണ് 62-ാം മൈൽ പ്രിയദർശനി നഗറിൻ്റെ  പ്രവേശന കവാടത്തിന് സമീപമം മാലിന്യനിക്ഷേപം തുടരുന്നത്.

പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ  പഞ്ചായത്തിന്റെ സഹകരണത്തോടെ സിസിടിവി സ്ഥാപിക്കുവാൻ തീരുമാനം ആയി.മുൻപ് ഇവിടെ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ച് കർശന നിർദ്ദേശം നൽകിയിരുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നുമെത്തിക്കുന്ന മാലിന്യങ്ങൾ രാത്രിയുടെ മറവിലാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

നാപ്കിനുകൾ അടക്കമുളള വീടുകളിലെ മാലിന്യങ്ങളും കോഴി മാലിനും തുടങ്ങിയവ ചാക്കുകളിൽ കെട്ടിയാണ് ഇവിടെ നിക്ഷേപിക്കുന്നത്.  



Follow us on :

More in Related News