Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

25 Nov 2024 12:38 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: ലഹരിയുടെ ഉപയോഗത്തില്‍ ഒരു തലമുറ നശിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതും കായിക മേഖലയില്‍ കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്നതും ഇന്ന് സാമൂഹിക ആവശ്യമാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ. തൊടുപുഴയില്‍ സംഘടിപ്പിച്ച ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് പ്രദര്‍ശന മത്സരത്തില്‍ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ യുമായി പഞ്ചഗുസ്തി പിടിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണു പ്രദീപ് ടി.കെ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മെമ്പറുമായ മനോജ് കോക്കാട് ,സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏലൂര്‍, ഭാരവാഹികളായ സെബാസ്റ്റ്യന്‍ കെ. മാത്യു, ജിന്‍സി ജോസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ ബേബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.ആറോളം ദേശീയ റഫറിമാര്‍ മത്സരത്തിന് നേതൃത്വം നല്‍കി. മത്സരങ്ങളുടെ സമാപനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സാമൂഹ്യ, സാംസ്‌കാരിക , സ്‌പോര്‍ട്ട്‌സ് മേഖലയിലെ പ്രമുഖര്‍ സമ്മാനദാനം നിര്‍വഹിച്ചു. അംഗ പരിമിത വിഭാഗത്തിലെ മുതിര്‍ന്ന താരം സേവ്യര്‍ വി.ഡി, ഒളിമ്പിക് അസോസിയേക്ഷന്‍ പ്രസിഡന്റ് ഡോ. റോണി ,സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, മാധ്യമ പ്രവര്‍ത്തനത്തില്‍ മൂന്ന് ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന സാബു നെയ്യശേരി എന്നിവരെ ആദരിച്ചു

Follow us on :

More in Related News