Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അടക്കം താഴെ എത്തിച്ചിരുന്നത് തുണിയിൽ കെട്ടി. പത്തനംതിട്ട ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശമിട്ട് വീണ ജോര്‍ജ്

18 Sep 2024 18:32 IST

Shafeek cn

Share News :

തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഏഴ് ദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട്. നാലാം നിലയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അടക്കം താഴെ എത്തിച്ചിരുന്നത് തുണിയിൽ കെട്ടിയാണ്.


ദിവസവും ഏഴും എട്ടും രോഗികളെയാണ് തുണി സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ രോഗികളെ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണമുണ്ട്.ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് പണിമുടക്കി ഒരാഴ്ച കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ നടപടി എടുക്കാത്തതാണ് ഇത്തരം ജീവന്മരണ യാത്രക്ക് കാരണം.


ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിൽ. ലേബർവാർഡും പീഡിയാട്രിക് ഐ.സി.യു.വും ഇവിടെയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റുവഴിയില്ല. തുണികെട്ടി രോഗിയെ താഴെ എത്തിക്കുന്നതിനിടയിൽ രോഗി വീണത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. വിവരം അറിഞ്ഞ മന്ത്രി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.

Follow us on :

More in Related News