Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 16:13 IST
Share News :
കുഴിമണ്ണ : കുഴിമണ്ണ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കിഴിൽ ആൾ കേരള കുഞ്ഞുട്ടി കൂട്ടായ്മ കുഴിമണ്ണ പരിവാർ കുടുംബത്തിലെ150 ഓളം വരുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് ഇഫ്താർ സംഗമവും വീൽചെയർ, സമ്മാന വിതരണചടങ്ങും സംഘടിപ്പിച്ചു. കുഴിമണ്ണ പാലിയേറ്റിവ് യൂണിറ്റ് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശബ്ന പൊന്നാട് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് പഴേരി ഇസ്മയിൽഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽസെക്രട്ടറി കരീം മാസ്റ്റർ സ്വാഗതം പറഞ്ഞു.
പരിവാർ സംസ്ഥാന ഉപാധ്യക്ഷൻ ജാഫർ ചാളക്കറി മുഖ്യപ്രഭാഷണം നടത്തി. ചെറിയ കുട്ടികൾക്ക് ഒരു സ്പീച്ച് തെറാപ്പി യൂണിറ്റ് തുടങ്ങാൻ കുഞ്ഞുട്ടി കൂട്ടായ്മയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുഴിമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, കുഴിമണ്ണ വില്ലേജ് ഓഫീസർ ഫിറോസ്, ഓൾ കേരള കുഞ്ഞുട്ടി കൂട്ടായ്മ പ്രസിഡന്റ് തന്നല കുഞ്ഞുട്ടി, സെക്രട്ടറി ഗഫൂർ കുഞ്ഞുട്ടി, ട്രഷറർ കൊറോടൻ കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ് പൊന്നാട് കുഞ്ഞുട്ടി, ജോ: സെക്രട്ടറി റസാഖ് ഹാജി കുഞ്ഞുട്ടി, ഉപാധ്യക്ഷൻ ഇല്യൻ മുഹമ്മദ് ഹാജി,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആതിര സുധീർ, പഞ്ചായത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സലാം മുക്കൂടന്‍, മുർഷിത നിസാർ, ആസിയ ഹംസ, വാർഡ് മെമ്പർ അലവിക്കുട്ടി, അബു ഹാജി പൈക്കാട്ട്, എംപിബി ഷൗക്കത്ത്, എ എസ് വൈ ജ്വല്ലറി ഉടമ കൊണ്ടോട്ടി ബാബു, മുതിർന്ന കോൺഗ്രസ് നേതാവ് അഷ്‌റഫ് കുഴിമണ്ണ, കുഴിമണ്ണ പരിവാർ പ്രസിഡന്റ് ഷബ്‌ന ടീച്ചർ, സെക്രട്ടറി അബ്ദുൾ സലാം അമ്പംകുളം എന്നിവർ ആശംസകൾ നേർന്നു.
കെപിസിയു ട്രഷറർ ലത്തീഫ്,വൈസ് പ്രസിഡന്റ് ഹനീഫ, ഫ്രന്റ്സ് ക്ലബ് പ്രസിഡന്റ് മുസ്തഫ ,
കുഴിമണ്ണ പാലിയേറ്റീവ് എക്സിക്യൂട്ടീവ് മെമ്പർമാർ, കുഞ്ഞുട്ടി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് മെമ്പർമാർ, പരിവാർ ബ്ലോക്ക് ട്രഷറർ റഫീക്ക, കോർഡിനേറ്റർ നാസർ അരീക്കോട്, വൈസ് പ്രസിഡന്റ് റഹ്മാൻ പള്ളിയാളി, ട്രഷറർ ജനാർദ്ദനൻ, കോർഡിനേറ്റർ സബന, പരിവാർ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായി. പാലിയേറ്റിവ് കെയർ യൂണിറ്റ് വൈസ് പ്രസിഡന്റും യുവഗായകനും കുഞ്ഞുട്ടി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ആയ സകരിയ കുഞ്ഞുട്ടി കിഴിശ്ശേരി നന്ദി പറഞ്ഞു.
പഞ്ചായത്തിലെ മാനസിക വൈകല്യമുള്ള കുട്ടികളും രക്ഷിതാക്കളും അടക്കം 400 ൽ പരം ആളുകൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കൂട്ടായ്മയുടെ ഒരോ പുതപ്പ് സമ്മാനമായി നൽകി. നന്ദിസൂചകമായി പരിവാർ ഭാരവാഹികൾ ചേർന്നൊരുക്കിയ ഒരു പ്രത്യേക മൊമന്റോ കുഞ്ഞുട്ടി കൂട്ടായ്മയ്ക്കും നൽകി.
Follow us on :
Tags:
More in Related News
Please select your location.