Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനക്കക്കടവ് ഹാർബർ ടോയ്‌ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്നായിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല...

27 Oct 2024 16:49 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത് മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ അമർഷം ഏറെയാണ്.കഴിഞ്ഞ വർഷം 2023 ഒക്ടോബർ 27-ാം തിയ്യതിയാണ് കേരള സർക്കാരിൻ്റെ കീഴിലുള്ള ഹാർബർ ഡിപ്പാർട്ട്മെന്റ് 10 ലക്ഷം രൂപ ഉപയോഗിച്ച് പണിത പ്രസ്തുത ടോയ്ലറ്റ് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചത്.ഹാർബറിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളും,മറ്റ് അനുബന്ധ തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.കൂടാതെ പുറത്തുനിന്ന് ഹാർബറിലേക്ക് വരുന്ന സ്ത്രീകളടക്കമുള്ളവർ ഹാർബറിനോട് ചേർന്നുള്ള വീടുകളെയും,മദ്രസയുടെയും ടോയ്ലെറ്റിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.എംഎൽഎയെയും,ബന്ധപ്പെട്ട മറ്റ് അധികാരികളോടും നിരവധി തവണ ഈ വിഷയം ഉന്നയിപ്പിച്ചെങ്കിലും യാതൊരുവിധ പരിഹാരവും ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.ഇനിയെങ്കിലും ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ടോയ്‌ലറ്റ് തുറന്നു കൊടുക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.  


Follow us on :

More in Related News