Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിട്ടീഷ് പൗരന് വൈദിക വിധിപ്രകാരം വിവാഹം:ബോറിസിനും ജിജിക്കും ഇത് മോഹ സാഫല്യം..

25 Aug 2025 21:10 IST

MUKUNDAN

Share News :

ഗുരുവായൂർ:ബിർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ സൂപ്രവൈസർ ആണ് ബ്രിട്ടീഷ് വംശജനായ ബോറിസ് ബാർക്കർ.വധു പറവൂർ സ്വദേശി ജിജി.സീനിയർ ഹെൽത്ത് കെയർ അസിസ്റ്റൻ്റ് മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്.കുട്ടിക്കാലം മുതലേ സത്യസായി ബാബ ഭക്തയായിരുന്നു ജിജി.22 വർഷം മുമ്പ് വിവാഹിതരായി ബ്രിട്ടനിൽ താമസമാണെങ്കിലും ഭാരതത്തിലെത്തുമ്പോൾ വൈദിക വിധിപ്രകാരം വിവാഹ ചടങ്ങുകൾ ചെയ്യണമെന്ന ഇവരുടെ മോഹമാണ് ഗുരുവായൂർ സായിമന്ദിരത്തിൽ ഇന്ന്    സഫലമായത്.ഹോമകുണ്ഡത്തിൽ അഗ്നിസാക്ഷിയായി സപ്തപദി വിവാഹം നടന്നു.അഗ്നി സാക്ഷിയായി ജിജിയുടെ കഴുത്തിൽ ബോറിസ് ബാർക്കർ മഞ്ഞചരടിൽ കോർത്ത താലിചാർത്തി.തെച്ചി തുളസിമാല അണിഞ്ഞു.കേരളീയ വസ്ത്രം ധരിച്ചാണ് വിവാഹചടങ്ങുകളിൽ ബോറിസ് പങ്കെടുത്തത്.ചടങ്ങുകൾക്ക് ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ നേതൃത്വം നൽകി.മുളമംഗലം കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.


Follow us on :

More in Related News