Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 11:47 IST
Share News :
കൊയിലാണ്ടി: കേരള ഗാന്ധി എന്നറിയപ്പെടുകയും
അയിത്തോച്ചാടനത്തിന് വേണ്ടി പോരാടുകയും ചെയ്ത സ്വാതന്ത്ര്യ പോരാളി മഹാനായ കേളപ്പജിക്ക് കൊയിലാണ്ടിയിൽ സ്മാരകവും ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ മൂസിയവും പണിയണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളപ്പജിയുടെ 55മത് ചരമദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ ജില്ലാകമ്മിറ്റി അംഗം സുരേഷ് മേലെപുറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലകമ്മിറ്റി അംഗവും ലോകകേരളസഭാ അംഗവുംമായ കബീർ സലാല മുഖ്യ പ്രഭാഷണം നടത്തി.
ആർ.ജെ.ഡി മുൻസിപ്പൽ പ്രസിഡന്റ് അഡ്വക്കേറ്റ് കെ .ടി .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി .കെ. ജയദേവൻ, രാഷ്ട്രീയ യുവജനതാദൾ നേതാവും സാമുഹിക പ്രവർത്തനകനുമായ അരുൺ നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുകുന്ദൻ മാസ്റ്റർ സ്വാഗതവും കോരക്കണ്ടി ഗിരീശൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.