Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിയില്‍ സഭയുടെ പങ്ക് നിസ്തുലം: മന്ത്രി റോഷി

27 Jan 2025 19:25 IST

ജേർണലിസ്റ്റ്

Share News :


അറക്കുളം: സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ സഭ നല്‍കിയ പങ്ക് നിസ്തുലമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂബിലി സമ്മാനമായി അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 10 കംപ്യൂട്ടറും, പുത്തന്‍പള്ളി ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. 70 കോടിയുടെ മലങ്കര- കാഞ്ഞാര്‍ - ത്രിവേണി ടൂറിസം പ്രോജക്ടിന് അനുമതി നല്‍കിയതായും മൂലമറ്റം - കോട്ടമല റോഡ് ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എഫ്. സി. സി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെസി മരിയ, സെന്റ്. ജോസഫ്‌സ് ആശ്രമം സുപ്പീരിയര്‍ ഫാ.തോമസ് പുതുശേരി, വികാരി ഫാ.മൈക്കിള്‍ കിഴക്കേപറമ്പില്‍, ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.ജോര്‍ജ് തറപ്പേല്‍, ജില്ലാ പഞ്ചായത്തംഗം പ്രഫ.എം. ജെ .ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ . എസ് . വിനോദ്, പഞ്ചായത്തംഗം കൊച്ചുറാണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News