Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഫ്താർ സംഗമംനടത്തി

26 Mar 2025 21:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സൗഹൃദ സദസും സംഘടിപ്പിച്ചു. ടി കെ കൺവെൻഷൻ സെന്റർ ഹാളിൽ നടന്ന സംഗമം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷനായി. മഹല്ല് ഖാസി നിസാർ റഹ്മാനി റമളാൻ സന്ദേശം നൽകി. 

ആനന്ദൻ കല്ലുവളപ്പിൽ, നിസാർ ദാരിമി, എ. വി. അബ്ദുള്ള, മുനീർ എരവത്ത്, വി. പി. ദുൽകിഫിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഷബീർ ജന്നത്ത്, ടി. കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സി.എം. ബാബു, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വള്ളിൽ രവീന്ദ്രൻ, സുരേഷ് മൂന്നടിയിൽ, സുധാകരൻ പുതുക്കുളങ്ങര, വിജയൻ മയൂഖം, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.എം. ശ്യാമള എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News