Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 08:05 IST
Share News :
എരഞ്ഞിപ്പാലം നായനാർ ബാലികാസദനത്തിൽ സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം കെ. ജയകുമാർ ഉദ്ഘാടനംചെയ്യുന്നു. ശിഷൻ ഉണ്ണീരിക്കുട്ടി, അനിൽ രാധാകൃഷ്ണൻ, കെ.എസ്. വെങ്കിടാചലം, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എ. അഭിലാഷ് ശങ്കർ, എം. മുകുന്ദൻ, ഡോ. കെ. മൊയ്തു, പി.വി. ജിജോ, എം. രാജൻ എന്നിവർ സമീപം
കോഴിക്കോട് : ഡോ. സുകുമാർ അഴീക്കോടിന്റെ ജീവിതം നിഷ്കളങ്കതയുടെ ധീരതയാണ് പ്രകടമാക്കിയതെന്ന് കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. രാമാശ്രമം ട്രസ്റ്റും വാഗ്ഭടാനന്ദ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച അഴീക്കോട് ജന്മശതാബ്ദി ആചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന്റെ ദീപ്തി ആ രചനകളിൽ പ്രതിഫലിച്ചു. അനീതിക്കെതിരായ ശബ്ദമായിരുന്നു ആ പ്രഭാഷണം. അപൂർവമായി ലോകചരിത്രത്തിൽ സംഭവിക്കുന്ന അനന്യതയാണ് അഴീക്കോട്. നിർഭയത്വവും കർമധീരതയും സത്യാന്വേഷണവും അഴീക്കോട് സ്വാംശീകരിച്ചത് ശ്രീനാരായണ ഗുരുവിൽനിന്നും വാഗ്ഭടാനന്ദ ഗുരുദേവനിൽനിന്നും മഹാത്മാഗാന്ധിയിൽനിന്നുമാണെന്ന് ജയകുമാർ പറഞ്ഞു.
സാധാരണക്കാർക്കുവേണ്ടി സംസാരിച്ചിരുന്ന അഴീക്കോട് മാഷ് വികസനത്തിന്റെപേരിലുള്ള ക്രൂരതകളെയെല്ലാം എതിർത്തിരുന്നുവെന്ന് അധ്യക്ഷതവഹിച്ച സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. താനുമായും മാതൃഭൂമിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന അഴീക്കോട് മാതൃഭൂമിക്കുവേണ്ടി നെഹ്റുവിന്റെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. എഴുത്തുകാരൻ വി.ആർ. സുധീഷ്, കെ.എസ്. വെങ്കിടാചലം, ശിഷൻ ഉണ്ണീരിക്കുട്ടി, ഡോ. കെ. മൊയ്തു, എം. രാജൻ, അഭിലാഷ് ശങ്കർ, അനിൽ രാധാകൃഷ്ണൻ, പി.വി. ജീജോ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.