Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നം -മഠത്തിക്കണ്ടം ബൈപാസ്: ഇത്തവണ ത്തെ ബജറ്റില്‍ പ്രതീക്ഷ

30 Jan 2025 18:23 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: കുന്നം -മഠത്തിക്കണ്ടം ബൈപാസിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നൂറു രൂപ ടോക്കണ്‍ വച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ വലിയ പ്രതീക്ഷയിലായി. ഉടുമ്പന്നൂര്‍-മങ്ങാട്ടുകവല റോഡിലെ അതി രൂക്ഷമായ ഗതാഗത തിരക്ക് ഒഴിവാക്കാന്‍ വഴിതെളിയുമെന്ന പ്രതീക്ഷയും ഉണ്ടായി. ബൈപാസ് പണിയാന്‍ നഗരസഭയ്ക്ക് തുക കണ്ടെത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇത് പൊതുമരാമത്തുവകുപ്പിന് കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് പൊതുമരാമത്തുവകുപ്പിന് കൈമാറി. തൊടുപുഴ പി..ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ഇടുക്കി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇത് പൊതുമരാമത്തുവകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ ആലുവ ഓഫീസ് വഴിയോ തൃശൂര്‍ ഓഫീസ് വഴിയോ സര്‍ക്കാരിലേയ്ക്ക് എത്തണം. ഇതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ബൈപാസിന് ആവശ്യമായ തുക വകകൊള്ളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാര്‍.

നഗരസഭയ്ക്കു പുറമേ വണ്ണപ്പുറം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം പഞ്ചാത്തുകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും  ഹൈറേഞ്ചില്‍നിന്നുള്ള വാഹനങ്ങള്‍ക്കും  തിരക്കില്‍പ്പെടാതെ കോട്ടയം,വൈക്കം, എറണാകളം, തൃശൂര്‍ ഭാഗത്തേയ്ക്ക് പോകാന്‍ കഴിയുമെന്നതാണ് ബൈപാസുകൊണ്ടുള്ള പ്രയോജനം

രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകിട്ട് മൂന്നുമുതല്‍ എട്ടുവരെയും ഉടുമ്പന്നൂര്‍ മങ്ങാട്ടുകവല റോഡില്‍ വാഹനകുരുക്ക് കാരണം യാത്ര ചെയ്യാന്‍ബദ്ധപ്പാടാണ്. തൊടുപുഴയില്‍നിന്ന് ഞറുക്കുറ്റിവരെയെത്താനും തിരികെയും അരമണിക്കൂറില്‍ കൂടുതല്‍വേണം  

കരിമണ്ണൂര്‍വഴിയും വണ്ണപ്പുറം വഴിയും ഹൈറോഞ്ചില്‍നിന്നുള്ളവാഹനങ്ങള്‍ ഞറുക്കുറ്റിയില്‍ സന്ധിക്കുന്നതാണ് തിരക്ക് കൂടാന്‍കാരണം. നിലവിലുള്ള തൊടുപുഴ -ഉപ്പുകുന്ന്, തൊടുപുഴ- വണ്ണപ്പുറം -ചേലച്ചുവട്്,ഉടുമ്പന്നൂര്‍-മണിയാറന്‍കുടി ,നെയ്യശേരി -തോക്കുമ്പന്‍ ് റോഡുകള്‍ വഴിയെല്ലാം ഹൈറേഞ്ചില്‍നിന്നുള്ള വാഹനങ്ങള്‍ എത്തുന്നതോടെ ഇനിയും തിരക്ക് നിയന്ത്രാണാധിതമാകും. ഇതിനെല്ലാം പരിഹാരം ബൈപാസ് വേഗം പൂര്‍ത്തിയാക്കുക എന്നതാണ് .

ഏറെ ജനസാന്ദ്രവും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രി, തീര്‍ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളി ഉള്‍പ്പെടെയുള്ള മുതലക്കോടം ഇപ്പോഴും വികസനകാര്യത്തില്‍ പിന്നോക്കമാണ്. ബൈപാസ് വരുന്നതോടെ മുതലക്കോടം ടൗണിന് വലിയവികസനം ഉണ്ടാകും. നിര്‍ദിഷ്ട ബൈപാസ് ഇപ്പോഴത്തെ ടൗണില്‍ നിന്നും നൂറു മീറ്ററിനുള്ളിലാണ് കടന്നു പോകുക. ഇതോടെ നിലവിലത്തെ റോഡും ബൈപാസു ഉള്‍പ്പെടെയുള്ള ഭാഗം ടൗണായി മാറും


Follow us on :

More in Related News