Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 11:52 IST
Share News :
കേരള ജനതയിൽ വിശിഷ്യാ യുവതി യുവാക്കൾക്കിടയിലും പ്രായഭേദമന്യേ ലഹരി ഉപയോഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ISM സംസ്ഥാന സമിതി നല്ല കേരളം എന്ന പേരിൽ ഒരു ലഹരി വിരുദ്ധ ബോധവൽക്കരണക്യാമ്പയിൻ ആരംഭിച്ചു. നല്ല കേരളം ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ലൈഫ് എക്സ്പോ കോഴിക്കോട് സൗത്ത് ജില്ലയിൽ 13,14,15 തീയതികളിൽ മുഹമ്മദലി കടപ്പുറത്താണ് നടക്കുന്നത്
ലൈഫ് എക്സ്പോയുടെ ഭാഗമായി യുവജന സമ്മേളനം, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവ നടക്കും. എം കെ രാഘവൻ എം പി, അഹമ്മദ് ദേവർകോവിൽ MLA, സി പി മുസാഫിർ അഹമ്മദ്, ഡോ: കെ. ടി അൻവർ സാദത്ത് തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിക്കും
Follow us on :
Tags:
More in Related News
Please select your location.