Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 14:45 IST
Share News :
പേരാമ്പ്ര: 30 വർഷത്തെ സൈനിക സേവനത്തിനു ശേഷം റിട്ടയറായ ടി.കെ. പ്രദീപൻ വട്ടകണ്ടിയെയും, ജില്ലാതല കരാട്ടെ മത്സരത്തിൽ കുമിത്ത, കത്ത വിഭാഗത്തിലെ 8 വയസിൻ്റെയും 16 കിലോയുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാമിക മീനാക്ഷിയെയും പുറ്റാട് റസിഡൻഷ്യൽ അസോസിയേഷൻ്റെ ( പുര) നേതൃത്വത്തിൽ പൊന്നാടയണിയിച്ചും, മൊമൻ്റോ നൽകിയും ആദരിച്ചു.
പുറ്റാട് വെച്ച് നടന്ന ചടങ്ങിൽ പുര ബാലസമിതിയുടെ ലോഗോ പ്രകാശനവും നടന്നു.ലോഗോ പ്രകാശനത്തിൻ്റെ ഉദ്ഘാടനം സുബൈദാർ വി.കെ. പ്രദീപൻ വട്ടകണ്ടി നിർവ്വഹിച്ചു.പുര പ്രസിഡൻ്റ് സി.കെ വാസു അധ്യക്ഷത വഹിച്ചു. ട്രഷറർ മഹമ്മൂദ്, എക്സിക്യൂട്ടീവ് മെംബർമാരായ എം.കെ.ദിനേശൻ , വി.കെ. രാമകൃഷ്ണൻ, മജീദ് മാസ്റ്റർ, അരുൺ മാസ്റ്റർ, ടി.കെ. ശങ്കരൻ, ശ്രീജ സുനിൽ, സതിദേവി, രാഗിഷ പ്രവീൺ, അനഘ കമൽ, മഞ്ജുള ബായി, വി.കെ. കുഞ്ഞിക്കണ്ണൻ, ടി.കെ കുമാരൻ, ടി.കെ. അഖില,
ബാല സമിതി മെംബർമാരായ ഹനാ ജസ്റിൻ, അപൂർവ്വ പ്രവീൺ, എക്ത തുടങ്ങിയവർ സംസാരിച്ചു.പുര സെക്രട്ടറി എം.കെ കുമാരൻ സരിഗ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡൻറ് അബ്ദുൾ ശങ്കർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.