Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:11 IST
Share News :
തൊടുപുഴ: അല്‍ അസ്ഹര്‍ കോളജ് ഓഫ് നഴ്‌സിങ് വിദ്യാര്‍ഥികളുടെ ലാമ്പ് ലൈറ്റ്‌നിങ് സെറിമണി സംഘടിപ്പിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഡ്വ. മിജാസ് കെ.എം അധ്യക്ഷത വഹിച്ച ചടങ്ങ് തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. റിജാസ് കെ.എം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വത്സമ്മ ജോസഫ്, മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി സന്ധ്യ ജി.ഐ, മെഡിക്കല്‍ കോളജ് നഴ്‌സിംഗ് സൂപ്രണ്ടന്റ് സലീനമോള്‍ ഹലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലാസ് കോഓര്‍ഡിനേറ്റര്‍ സീത തൊട്ടുവേലില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ബീന.എന്‍ സ്വാഗതവും സ്‌കൂള്‍ ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ പ്രഫ. പ്രവീണ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.