Mon Jun 23, 2025 10:07 AM 1ST
Location
Sign In
29 Jul 2024 21:43 IST
Share News :
പേരാമ്പ്ര:പ്ലാവ് മുറിക്കുന്നതിനിടയില്‍ പൊട്ടിയ മരക്കൊമ്പിനിടയില്‍ കൈകുടുങ്ങി മരത്തില്‍ അപകടാവസ്ഥയിലായ നൊച്ചാട് വലിയ പറമ്പില്‍ ബാലന് രക്ഷയൊരുക്കി പേരാമ്പ്ര അഗ്നിരക്ഷാ സേന.പുളിയോട്ട്മുക്ക് മദ്രസ്സയ്ക്ക് സമീപം പുതിയോട്ടില്‍ ബക്കര്‍ എന്നയാളുടെ വീട്ടിലെ മരം മുറിയ്ക്കുന്നതിനിടയിലാണ് ഉദ്ദേശം ഏഴ് മീററര്‍ ഉയരത്തില്‍ വെച്ച് മുറിച്ചുകൊണ്ടിരുന്ന വലിയ കൊമ്പ് കൈയ്ക്ക് മുകളിലേക്ക് ചരിഞ്ഞ്
ബാലൻ്റെ കൈ മരത്തടിക്കിടയില്‍ കുടുങ്ങിയത്. നാട്ടുകാരായ പുതിയോട്ടില്‍ റഷീദ്,ആഷിഖ് എന്നിവര്‍ ബാലന് രക്ഷയ്ക്കായി മരത്തിനുമുകളില്‍ കയറി സേനയെത്തുംവരെ രക്ഷയൊരുക്കി.
പേരാമ്പ്രഅഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എം .പ്രദീപന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ. ബൈജു, ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ കെ .ശ്രീകാന്ത്,ടി. ബബീഷ്,ടി .വിജീഷ്,രജീഷ് എന്നിവര്‍ സേനയുടെ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി
കയറുപയോഗിച്ച് കൈ കുടുങ്ങിയ മരക്കൊമ്പ് വലിച്ച്മാറ്റി വളരെ സാഹസികമായി റെസ്ക്യൂ നെറ്റുപയോഗിച്ച് ബാലനെ സുരക്ഷിതമായി താഴെയിറക്കി. ബാലനെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനത്തില്‍ നിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ എം .ഹരീഷ് ,ഫയര്‍& റെസ്ക്യൂ ഓഫീസ്സര്‍മാരായ പി. സത്യനാഥ്,പി .സി. ധീരജ്ലാല്‍, ജയേഷ്, ഹോം ഗാര്‍ഡ്മാരായ അജീഷ്,അനീഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.