Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.ഫാത്തിമ ഫെമിനെ അനുമോദിച്ചു

01 Sep 2024 09:25 IST

Preyesh kumar

Share News :

പേരാമ്പ്ര: എഫ് എം ജി ഇ-യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വാളൂരിലെ പി.വി. ഫാത്തിമ ഫെമിനിന് ഇൻകാസ് ഖത്തർ നൽകുന്ന സ്നേഹോപഹാരം സമ്മാനിച്ചു.ഇൻകാസ് ഖത്തറിൻ്റെ കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ. രാമകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ വെച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.മധുകൃഷ്ണൻ സ്നേഹോപഹാരം സമ്മാനിച്ചു.


ചടങ്ങിൽ നൊച്ചാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.വി. ദിനേശൻ, ജനറൽ സെക്രട്ടറിമാരായ എം.കെ .ദിനേശൻ, റഷീദ് ചെക്യേലത്ത്, മണ്ഡലം എക്സിക്യൂട്ടീവ് അംഗം രഘുനാഥ് പുറ്റാട് എന്നിവർ സംബന്ധിച്ചു.

പടവെട്ടിയെടത്തിൽ ലത്തീഫിൻ്റെയും പി.വി .അസ്മയുടെയും മകളാണ് ഡോ. ഫാത്തിമ ഫെമിൻ.

Follow us on :

Tags:

More in Related News