Fri May 23, 2025 9:34 AM 1ST

Location  

Sign In

കോഴിക്കോട് ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍

28 Apr 2025 13:15 IST

NewsDelivery

Share News :

കോഴിക്കോട് ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍. കൂരാച്ചുണ്ട് അങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. മേലെ അങ്ങാടിയില്‍ താമസിച്ചു വരികയായിരുന്ന ബംഗാള്‍ സ്വദേശി മഹേഷ് ദാസി(30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News