Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ പൊതുജന കൂട്ടായ്മ രൂപപ്പെടണം: എസ് വൈ എസ്

06 Feb 2025 23:24 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി ക്കെതിരെയുള്ള പോരാട്ടത്തിൽ ഗുണകരമായ പരിഹാരം ജനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്ന്  എസ് വൈ എസ് പേരാമ്പ്ര സോൺ. നിയമങ്ങളും നിയമപാലകരും നോക്കുകുത്തിയാവുന്നിടത്ത് പൊതുജന കൂട്ടായ്മകളാണ് പരിഹാരം. മയക്കുമരുന്ന് കേസിൽ പിടിയിലാവു ന്നവർക്ക് മതിയായ ശിക്ഷയുടെ അഭാവവും സമൂഹത്തിൽ ലഹരി വർദ്ധിച്ചു വരാൻ ഇടയാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് മതിയായ ബോധവൽക്കരണവും വിദ്യാർത്ഥികൾക്കിടയിൽ രൂപീകരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും സജീവമാക്കാൻ അധികാരികൾ മുന്നിട്ടിറങ്ങണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമാന മനസ്ക്കരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും എസ് വൈ എസ് യൂത്ത് കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.


 പേരാമ്പ്ര തണൽ ഓഡിറ്റോറിയത്തിൽ നടന്ന എസ് വൈ എസ് പേരാമ്പ്ര സോൺ യൂത്ത് കൗൺസിൽ എം. ടി. ശിഹാബുദ്ദീൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ നിസാമി കൈപ്രം അധ്യക്ഷത വഹിച്ചു.സി. കെ. റാശിദ് ബുഖാരി വിഷയം അവതരിപ്പിച്ചു. മുനീർ സഖാഫി ഓർക്കാട്ടേരി നടുവണ്ണൂർ സോൺ പ്രഖ്യാപനം നടത്തി. കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ബഷീർ കുട്ടമ്പത്ത്, ഡോ: മുഹമ്മദലി മാടായി, ഇസ്മായിൽ സഖാഫി തിരുവോട്, കുഞ്ഞബ്ദുള്ള പേരാമ്പ്ര, സി.പി. മുഹമ്മദലി കക്കാട് ഇബ്രാഹിം നദ് വി കൂത്താളി മജീദ് രാമല്ലൂർ എന്നിവർ സംബന്ധിച്ചു ലത്തീഫ് വാളൂർ സ്വാഗതവും യൂസഫ് ലത്തീഫി കുന്നരംവെള്ളി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News