Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര അറബിക് വിദ്യാർത്ഥി സമ്മേളനം പലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ കൗൺസിലർ ഡോ. ആബിദ് അൽ റസാഖ് അബു ജാസിർ ഉദ്ഘാടനം ചെയ്യും

02 Oct 2024 13:44 IST

Enlight Media

Share News :

കോഴിക്കോട്: നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് എം എസ് എം ഇന്ത്യക്ക് അകത്തും പുറത്തും വ്യത്യസ്ത അറബിക് കലാലയങ്ങളിലും സർവ്വകലാശാലകളിലും അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര അറബിക് വിദ്യാർഥി സമ്മേളനം ഫലസ്തീൻ എംബസി പൊളിറ്റിക്കൽ കൗൺസിലർ ഡോ. ആബിദ് അൽ റസാഖ് അബൂ ജാസിർ ഉദ്ഘാടനം ചെയ്യും.


രാവിലെ 9 30 ന് ആരംഭിക്കുന്ന വൈജ്ഞാനിക സംഗമത്തിൽ ശുഐബ് മേപ്പയൂർ, സുഹൈൽ കല്ലേരി, ജംഷീദ് അലി സലഫി, ഡോ. മുഹമ്മദ് അമൻ, ഡോ. ജംഷീർ ഫാറൂഖി എന്നിവർ സംസാരിക്കും.


അറബിഭാഷയും ആഗോള കരിയർ സാധ്യതയും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സഹദ് സ്വലാഹി പുതുനഗരം, യഹിയ കാളികാവ്, ഡോ. സാബിർ നവാസ്, ജിഹാദ് ഹുസൈൻ, സൈഫുദ്ദീൻ സ്വലാഹി, ഹസീബ് സ്വലാഹി, അഫ്സൽ മദനി, ഫർഹാൻ സ്വലാഹി എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന വൈജ്ഞാനിക സെക്ഷനിൽ അറബി പഠനവും നവോത്ഥാനവും കേരള മാതൃക എന്ന വിഷയത്തിൽ എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്രാൻ വിദ്യാർത്ഥികൾ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് ഫാറൂഖ് അഹ്മദ്, സഹദ് നാദാപുരം, അലി ശാക്കിർ മുണ്ടേരി അസീം തെന്നല എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.


തുടർന്ന് കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി കെ എൻ എം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി എം എസ് എം സംസ്ഥാന ഉപാധ്യക്ഷൻ സഹദ്ഉദ്ദീൻ സ്വലാഹി അംജദ് അൻസാരി പുത്തൂർ എന്നിവർ വിദ്യാർത്ഥികളുടെ മത ഭൗതിക വൈജ്ഞാനിക സംശയങ്ങൾക്ക് മറുപടി നൽകും.


വിദ്യാർത്ഥിനികൾക്ക് അവരുടെ മത ഭൗതിക കലാലയ ജീവിതങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങളും അവരുടെ സംശയങ്ങൾ പങ്കുവെക്കുന്നതിനും ആയി പ്രത്യേകമായി ഇടങ്ങൾ സമ്മേളന വേദിയിൽ സജ്ജമാക്കിയിട്ടുണ്ട്.


വൈകീട്ട് നടക്കുന്ന സമാപന സെഷൻ ഫലസ്തീൻ എംബസി മീഡിയ പൊളിറ്റിക്കൽ കൗൺസിലർ ഡോ. ആബിദ് അബൂ ജാസിർ ഉദ്ഘാടനം ചെയ്യും എം എസ് എം സംസ്ഥാന അധ്യക്ഷൻ അമീൻ അസ്ലഹ് ചെങ്ങര അധ്യക്ഷത വഹിക്കും കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി മുഖ്യാതിഥിയായി പങ്കെടുക്കും കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും സമ്മേളനത്തിന്റെ ഭാഗമായി അറബി ഭാഷാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അൽ ഫുനൂൻ സാഹിത്യോത്സവത്തിന്റെ സമ്മാനവിതരണം സ്വാഗതസംഘ ചെയർമാൻ ഏ വി അബ്ദുല്ല സാഹിബ് നിർവഹിക്കും. കെ എൻ എം സംസ്ഥാന സെക്രട്ടറി അസ്കർ അലി സാഹിബ് കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് അബ്ദുസ്സലാം മാസ്റ്റർ കെ എൻ എം കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി എം കെ എം സക്കരിയ ഐഎസ്എം സംസ്ഥാന ട്രഷറർ കെഎംഎ അസീസ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ എൻ വി അബ്ദുസ്സലാം ഷാക്കിർ ആസിഫ് ഇസ്ലാഹി സാബിഖ് പുല്ലൂർ സ്വാഗതസംഘം ജനറൽ കൺവീനർ നിഷാൻ കണ്ണൂർ എം എസ് എം അറബിക് സംസ്ഥാന കൺവീനർ അഹ്മദ് ഹിഷാം എന്നിവർ സംസാരിക്കും

ഡോ.അബ്ദുല്ല അൻവാരി, സി കെ പോക്കർ മാസ്റ്റർ ടിപി മൊയ്തു കീപൊർഡ് മൊയ്തീൻ എ കെ അബ്ദുറഹ്മാൻ സി വി ഇസ്മായിൽ കെ കെ കുഞ്ഞബ്ദുള്ള എ പി അബ്ദുൽ അസീസ് ടിവി അബ്ദുൽ ഖാദർ വമ്പൻ അബ്ദുറഹ്മാൻ കയലാട് അബ്ദുറഹ്മാൻ പി പി സി മൊയ്തീൻ നൗഷാദ് കരുവണ്ണൂർ ബഷീർ പി പി ഷാനവാസ് പൂനൂർ വി വി അഹമ്മദ് മാസ്റ്റർ ഗുലാം മുഹമ്മദ് മൊയ്തീൻ മാസ്റ്റർ ഷമീർ വകയാട് എന്നിവർ പങ്കെടുക്കും.


വാർത്താ സമ്മേളനത്തില്‍ നിഷാൻ കണ്ണൂർ, നാസിം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News