Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപിയോഗം ഗുരുവായൂർ യൂണിയനിൽ 98-മത് മഹാസമാധി ദിനാചരണ പരിപാടികൾക്ക് ബുധനാഴ്ച്ച മുതൽ തുടക്കം...

16 Sep 2025 20:19 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-മത് മഹാ സമാധി ദിനാചരണം പഞ്ചശുദ്ധിയോട് കൂടി നടത്തപ്പെടുമെന്ന് ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സെപ്തംബർ 17 മുതൽ 21 കൂടി(കന്നി 1 മുതൽ 5കൂടി)നടത്തപ്പെടുന്ന പരിപാടിയിലെ ആദ്യത്തെ ദിവസമായ (സെപ്തംബർ 17-ബുധനാഴ്ച്ച) കാലത്ത് 9.55-ന് യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഭദ്രദീപം തെളിയിക്കും.യൂണിയൻ പ്രസിഡൻറ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും.ശിവഗിരിമഠം ശ്രീമദ് ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും.സെപ്റ്റംബർ 18-ന് കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.ആശാ പ്രദീപ് കോട്ടയം(ഗുരുനാരായണ സേവാ നികേതൻ)മുഖ്യ പ്രഭാഷണം നടത്തും.സെപ്റ്റംബർ 19-ന് യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും.മുൻ യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.എം.ശശി ശാഖ ഭാരവാഹികൾക്ക് പഠന ക്ലാസ് നയിക്കും.സെപ്റ്റംബർ 20-ന് ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡൻറ് പി.എസ്.പ്രേമാനന്ദൻ പ്രഭാഷണവും,അന്നേ ദിവസം വൈകിട്ട് ചന്ദ്രബോസ് ശാന്തികളുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കും.സെപ്റ്റംബർ 21-ന് കാലത്ത് 7 മണിക്ക് ശാന്തിഹവനം തുടർന്ന് നടത്തുന്ന സമാദരണ സദസ്സിൽ സ്വാഗത സംഘം ചെയർമാൻ കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ ദീപാർപ്പണം നടത്തും.യോഗം കൗൺസിലർ ബേബിറാം ഉദ്ഘാടനം നിർവഹിക്കും.ശുഭ ശ്രീകുമാർ(സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം)നയിക്കുന്ന മുഖ്യപ്രഭാഷണവും,സ്വാഗത സംഘം വൈസ് ചെയർമാൻ സുന്ദർ ശ്രീപതി സമാധിദിന സന്ദേശവും നൽകും.എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി.പീജി എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് ദാനവും നൽകും.തുടർന്ന് 3.10-ന് ദൈവദശകം,3.15-ന് സമാധി ഗീതവും,3.20-ന് സമർപ്പണവും,3.30-ന് ഗുരുവായൂർ നഗരം ചുറ്റി ശാന്തിയാത്രയും നടക്കും.എല്ലാദിവസവും കാലത്ത് 6 മുതൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,അഷ്‌ടോത്തര നാമാവലി,ഭജനാവലി എന്നിവയുണ്ടാകും.ഗുരുവായൂർ യൂണിയൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ,സെക്രട്ടറി പി.എ.സജീവൻ,വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ,ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),സംഘാടക സമിതി ചെയർമാൻ കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ,യൂണിയൻ യൂത്ത് മൂവ് മെന്റ് അംഗം കെ.ആർ.ഉണ്ണികൃഷ്ണൻ,യൂണിയൻ കൗൺസിലർ കെ.കെ.രാജൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.   

Follow us on :

More in Related News