Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലാറ്റൂൺ അസംബ്ലി 26ന്

22 May 2024 15:48 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ് വൈ എസ് കുന്നമംഗലം സോൺ പ്ലാറ്റൂൺ അസംബ്ലി ഈ മാസം 26 ന് കുന്നമംഗലത്ത് നടക്കും. മഖാം സിയാറത്ത് , റാലി ,പ്ലാറ്റിനം സംഗമം തുടങ്ങി വിവിധ പരിപാടികൾ നടക്കും . 

പ്ലാറ്റിനം അസംബ്ലിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർക്കിൾ തല ഉണർവ് പദ്ധതി കുന്നമംഗലം ,പതിമംഗലം ,താത്തൂർ ,മാവൂർ ,ചെറൂപ്പ ,പെരുവയൽ ,പെരുമണ്ണ സർക്കിളുകളിൽ പൂർത്തിയായി . മെയ് 26ന് വൈകീട്ട് 530 ന് മഖാം സിയാറത്തോട് കൂടി കുന്നമംഗലം സുന്നി പള്ളി പരസരത്ത് നിന്ന് റാലി ആരംഭിക്കും വൈകീട്ട്630 ന് മർക്കസ് മൈൻ ഗ്രൗണ്ടിൽ റാലി സമാപിക്കും . പ്രതിനിധികളും വിദ്യാർത്ഥികളും മർക്കസിൽ റാലി സ്വീകരണം നൽകും വൈകീട്ട് 730 ന് പ്ലാറ്റൂൺ സംഗമം മർക്കസ് കാമിലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .

Follow us on :

More in Related News