Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്കൃതവാരം ആഘോഷിച്ചു

27 Aug 2024 19:29 IST

PALLIKKARA

Share News :

സി ബി. എച്ച്. എസ്. എസ്. വള്ളിക്കുന്ന് സ്‌കൂളിൽ 'വേദവാണി' സംസ്കൃത സമിതിയുടെ നേതൃത്വത്തിൽ സംസ്കൃത വാരാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റീഡ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്കൃതപണ്ഡിതനും, അധ്യാപകനുമായ വി. എൻ. തങ്കരാജൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. വിവിധ ഇനങ്ങളിൽ മത്സരവിജയികളായ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി ഉപഹാരങ്ങൾ സമ്മാനിച്ചു. സംസ്കൃതാധ്യാപകൻ ഹരീഷ് യു.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.ടി. മനോജ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷബീർ എം കെ, ഹയർസെക്കൻഡറി സംസ്കൃതം അധ്യാപിക ടി. എ അഖില എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രിയ വി. സ്വാഗതവും ദേവിക നായർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News